Tuesday, August 8, 2017

അടിമ നിരോധനം

 ഇസ്ലാം അതിന്റെ പ്രചാരണ കാലഘട്ടത്തിൽ അതിവിപ്ലവകരമായ ചുവടു വെപ്പുകൾ വെക്കാതിരുന്നത് കൊണ്ടാണ് അടിമത്തം നിരോധിക്കാതിരുന്നത് എന്നത് യുക്തിസഹജം തന്നെയാണ്... എന്നാൽ ഇസ്ലാം പൂർണത കൈവരിച്ചിട്ടും മുഹമ്മദ് നബി (സ) വഫാതാകുന്നത് വരെ അത് നിരോധിക്കാതിരുന്നത് എന്ത് കൊണ്ടാകാം.. അങ്ങനെ ചെയതിരുന്നെങ്കിൽ ഇനിയുള്ള നാളെകളിൽ ഇസ്ളാമിക സമൂഹം അടിമകളെ സൃഷ്ടിക്കില്ലെന്നു ഒറപ്പിക്കാമായിരുന്നു..

അല്ലാഹുവിന്റെ പ്രാവാചകരല്ലാത്ത അല്ലെങ്കിൽ പിന്തുണയില്ലാത്ത എബ്രഹാം ലിങ്കന്റെയോ ആധുനിക നവോഥാന സമൂഹമോ ഉദാഹരണമാകാതിരിക്കുമല്ലോ..

Tuesday, January 15, 2013

കൊങ്ങം വെള്ളം....

ഇക്കൊല്ലം നാട്ടില് മഴ കുറവാണത്രേ.....
കഷ്ടം.......
ന്നാലും പൊഴീല് വെള്ളം നെറഞ്ഞിട്ടിണ്ടാവും...
കൊങ്ങം വെള്ളം പൊങ്ങാന്‍ ഇക്കൊല്ലവും സാധ്യതയില്ലെന്നാ കേട്ടത്....

കൊങ്ങം വെള്ളം ന്ന് വെച്ചാ ഒരു ചെറ്യേ കടലാണ്...’തോട്തൊടി’ പുഴ നിറഞ്ഞൊലിച്ചുണ്ടാകുന്ന കടല്‍................പത്തുനൂറേക്കറ നെല്പാടം മൊത്തം വെള്ളതിന്റ്റെ അടീലായിരിക്കും....ഏതാണ്ടൊരു മുക്കാല്‍ ഗോള്പോസ്റ്റു ആഴത്തില് വെള്ളം...പോരാതീനു നല്ല ഒഴുക്കും...

അല്ലെങ്കിലും ഇക്കാലത്ത് കൊങ്ങം വെള്ളം കൊണ്ടൊന്നും വല്യ കാര്യോന്നൂല്ല...വെള്ളതീ ചാടി ആര്മാദിക്കാനൊന്നും ഇപ്പൊ ആരേം കിട്ടൂലാന്നു....

അയിനൊക്കെ സൂപര് ഞമ്മള ടീമേര്ന്നു ....

ടീമെന്നുവേച്ചാല്‍ അബോക്കറും, സിദ്ധിക്കും, കുട്ടനും പിന്നെ ഞാനും....


വാഴപ്പിണ്ടി + മൊള = ചങ്ങാടം (അല്ല കപ്പലന്നെ) ...അതേനി ഞങ്ങള ഫോര്മുല...എഞ്ചിനീയറിംഗ് ബുദ്ധി...
വാഴപ്പിണ്ടി അടുക്കി വെച്ച് നല്ല കൂര്പ്പിച്ച മൊള കുത്തിവെച്ചുണ്ടാക്കിയ ചങ്ങാടം...
പിന്നൊരു തൊയചിലാണ്...... ഒഴുക്കിനു കുറുകെ ഒരു സാഹസിക യാത്ര....
കൊങ്ങം വെള്ളം വന്നാല്‍ 
കിടപ്പാടം വെള്ളതിനടീലായി പുളിയെറുമ്പാള് വെള്ളതീ മുങ്ങിപൊങ്ങും....ഇറ്റകള്ക്ക് ഞങ്ങളൊരു കച്ചിതുരുംബായിരുന്നു...ഞങ്ങള് വള്ളം കളി കൊഴുപ്പിച്ചു തോഴഞ്ഞു നീങ്ങുമ്പോ,  മുങ്ങിപോങ്ങുന്ന പുളിയെരുമ്പും കൂട്ടം ഞങ്ങളെ മേലക്ക് വലിഞ്ഞു കേറും...പോരാതീന് ഒലക്കീലെ കടീം കടിക്കും...കടി താങ്ങാന്‍ പറ്റാതാകുമ്പോ വെള്ളതീ ചാടി ഇറ്റാളെ ഞങ്ങള് മുക്കി കൊല്ലും.....കൊല പാതകങ്ങളുടെ ഒരു പരമ്പര...ഒന്നേ രണ്ടേ മൂന്നെ......പാവങ്ങള്‍...

കൂട്ടത്തില് കുട്ടനായിരുന്നു ചെറുത്‌.....ഞങ്ങളൊക്കെ രണ്ടു വയസിന്റെ മൂപ്പുകൂടിയവര്‍......
എന്നാ ഈ ചെങ്ങായിന്റെ വിക്രീസുതരത്തിനു ഞങ്ങളേക്കാള്‍ പത്തു വയസ്സിന്റെ മൂപ്പാണ്...അതോണ്ട് എന്താണ്ടായീച്ചാ.. ഞങ്ങളെ ചങ്ങാടപ്പരിപാടി വല്യോരു നിര്ത്തിച്ചു....

അത് പറയാം....
പന്ത് കളിയ്ക്കാന്‍ വേണ്ടീട്ടു നല്ല ഒന്നാന്തരം കവുങ്ങോണ്ട് ഗോള്‍ പോസ്റ്റുണ്ടാക്കീട്ടിണ്ടാകും ...അതേനി ഞങ്ങളെ എമര്ജ്ന്സി് റെസ്ക്യു പൊയന്റ്...വല്ലാതെ തൊഴഞ്ഞു തളരുമ്പോ കപ്പല് ഞങ്ങള് ഈ പോസ്റ്റില്‍ ആള്‍ട്ടാക്കും....

ഈ കുട്ടന്റെ മെയിന്‍ പരിപാടി, വെള്ളതിന്റെ അടീലെ പാടവരമ്പു കാലോണ്ട് തപ്പി നടക്കലായിരുന്നു....നല്ല ഒഴുക്കുള്ള ഒരീസം ചങ്ങാടം വെള്ളതിലെരക്കാന്‍ ഇത്തിരി പേടിയോടെ ഞങ്ങള് നിക്കുമ്പോ... ഇവന്‍ ഹംസാക്കന്റെ കണ്ടതിലൂടെ വരമ്പും തപ്പി നടക്കാന്‍ തൊടങ്ങി.....വേനല്ക്കാലത്ത് പാടം നനക്കാന്‍ ഹംസാക്ക ഇണ്ടാക്കിച്ച മിഷീം കേറിന്റെ പടവുമ്മെ ഒരു കയറും കെട്ടി അതിമ്മേ പിടിചാന് ചെക്കന്റെ നടപ്പ്...ഓനൊരു പേടീം ല്ല.... ഹംസക്കന്റെ വരംബിന് വീതിണ്ടാവൂല.... വരമ്പത് വരെ ഞാറ് നടുന്ന ടീമാണെന്ന് പറഞ്ഞാ ഇവനുണ്ടോ തലേ കേറുന്നു....പറഞ്ഞ പോലെ തന്നെ സംഗതി പിടുത്തം വിട്ടു...വരംബീന്നു അടിതെറ്റിയപ്പോ ചെക്കനെ കൊങ്ങം വെള്ളം കൊണ്ടോയി...
പിന്നെ കണ്ടത് പന്തളി കണ്ടതിന്റെ അങ്ങേ തലക്കത്തെ പോസ്റ്റുമ്മെ കെട്ടിപ്പിടിച്ചു അമ്മേനേം വിളിചാര്ക്കുന്ന കുട്ടനെയാണ്....കണ്ടപാടെ അബോക്കരിന്റെം ഇന്റെം തൊള്ള പൊളിഞ്ഞു...ഒപ്പം “മണ്ട്യെരോ” എന്നൊരു ഒച്ചയും....അപ്പോറത്തു മീമ്പിടിച്ചു നിന്നീന്ന വല്യോരോക്കെ മണ്ടിപ്പാഞ്ഞെതി....

പിന്നൊരു ലഹളെര്‍ന്നു ...കുട്ടന്റെ അമ്മ അച്ഛന്‍ ഏട്ടന്‍ പോരതീന് സകല വള്ളി കുടുംബാന്ഗങ്ങളും ഹാജര്‍......
നീന്തനറിയാത്ത പതിനേഴുകാരി പെണ്കു ട്ടി മുങ്ങിപോങ്ങുമ്പോ രക്ഷിക്കാന്‍ പോണപോലെ കയറും കോടച്ചക്രവുമായി നാട്ടാര് വെള്ളതിലെക്കെടുത്തു ചാടി....അവനെ പൊക്കിയെടുത്തു കരക്കിട്ടു... അവന്റെ ചേച്ചീടെ ഭാഷേ പറഞ്ഞാ “ജീവന്‍ രക്ഷിച്ചു”....
ചങ്ങാടതീ കെടന്നു തലകുത്തി മറിയുന്നോനാ...ഒടുക്കതൊരു നിലവിളി....

ഹാ....പറഞ്ഞിട്ട് കാര്യല്ല...ആളു കൂടാന്‍ ഞങ്ങളും കാരണക്കാരാന്.......
പേടിച്ചാ പിന്നെ കണ്ട്രോള് ഒക്കെ പോകും...എന്തായാലും അതോടെ ഞങ്ങളെ ചങ്ങാടക്കളി വല്യോരു നിര്ത്തിച്ചു.....
പിന്നെപ്പ൦ ന്താ ഒരാശ്വാസം ന്നു വെച്ചാല്.....അതിനു ശേഷം കൊങ്ങം വെള്ളം പൊങ്ങീ ട്ടില്ലാ എന്നതാണ്....

ഹാ... അതൊരു കാലം.....